Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവകാരുണ്യനിധി ചികിത്സാ സഹായ വിതരണോദ്ഘാടനം ബുധനാഴ്ച


ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ജീവകാരുണ്യനിധി ചികിത്സാ സഹായ വിതരണോദ്ഘാടനം ബുധനാഴ്ച ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. ഒന്‍പത് ലക്ഷത്തോളം രൂപയാണ് അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണംചെയ്യുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് മണിക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിക്കും. ബാങ്കിന്റ പ്രവര്‍ത്തനലാഭത്തില്‍നിന്നും സ്വരൂപിച്ച് സ്ഥിരംനിക്ഷേപമായി സൂക്ഷിച്ചിട്ടുള്ള ജീവകാരുണ്യനിധിയില്‍ നിന്നുള്ള പലിശ തുകയാണ് വര്‍ഷത്തില്‍ രണ്ടുതവണയായി ചികിത്സാസഹായമായി വിതരണം ചെയ്യുന്നത്. കൂടാതെ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ബാങ്ക് നടത്തുന്നുണ്ട്.പ്രസിഡന്റ് വര്‍ക്കിജോയി പൂവംനില്‍ക്കുന്നതില്‍, ഭരണസമിതിയംഗങ്ങളായ അഡ്വ.പി.രാജീവ് ചിറയില്‍, സജി വള്ളോംകുന്നേല്‍ തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.



Post a Comment

0 Comments