കുലയ്ക്കാറായ ഏത്തവാഴകള്‍ സാമൂഹ്യവിരുദ്ധര്‍ വെട്ടിനശിപ്പിച്ചതായി പരാതി. മാഞ്ഞൂര്‍ സൗത്ത് ഇളമ്പശേരി സിബിയുടെ വീടിന് സമീപം പുരയിടത്തില്‍ കൃഷി ചെയ്തിരുന്ന വാഴകളാണ് നശിപ്പിക്കപ്പെട്ടത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് വാഴകള്‍ വെട്ടിവീഴ്ത്തിയത്. പഞ്ചായത്ത് അംഗം ജൈനി, ബിനോയി ഇമ്മാനുവല്‍, കൃഷി ഓഫീസര്‍ സലിന്‍ തുടങ്ങിയവര്‍ കൃഷിയിടം സന്ദര്‍ശിച്ചു. വിദേശ മലയാളിയായ സിബി സ്വന്തം നിലയില്‍ നടത്തിയ കൃഷിയാണ് നശിപ്പിക്കപ്പെട്ടത്.





0 Comments