കെ.എസ്.സി എമ്മിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ പുരസ്‌കാര വിതരണം പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്നു. മേഖലയിലെ സ്‌കൂളുകളില്‍ നിന്നും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. തോമസ് ചാഴിക്കാടന്‍ എംപി അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. കെഎസ് സി മണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജിന്‍ തോമസ് അധ്യക്ഷനായിരുന്നു. അമല്‍ ചാമക്കാല, ബെന്നി വടക്കേടം, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ദാസിയ, റെനി വള്ളിക്കുന്നേല്‍, ബിന്‍സ് പേരാലുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments