Breaking...

9/recent/ticker-posts

Header Ads Widget

മണി മുഴക്കി പ്രതിഷേധ സമരം



മുളക്കുളം പഞ്ചായത്തിലെ ഇടയാറ്റ് പാടശേഖരത്തിലെ കര്‍ഷകരുടെ വേറിട്ട പ്രതിഷേധ സമരം. കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുളക്കുളം കൃഷിഭവന്‍ മുതല്‍ പഞ്ചായത്ത് ഓഫീസ് വരെ മണി മുഴക്കി പ്രതിഷേധ സമരം നടത്തുകയായിരുന്നു. ജലസേചന സൗകര്യം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുക, കൊയ്ത്തുമെതിയന്ത്രത്തിന്റെ തകരാര്‍ പരിഹരിക്കുക, കാര്‍ഷിക കര്‍മ്മ സേനയുടെ പ്രവര്‍ത്തനം ജനോപകാര പ്രദമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ജനകീയ പ്രതികരണ വേദി കോ ഓര്‍ഡിനേറ്റര്‍ റ്റി എം രാജു തെക്കേക്കാല നേതൃത്വം നല്‍കി.




Post a Comment

0 Comments