Breaking...

9/recent/ticker-posts

Header Ads Widget

എം ജി സര്‍വ്വകലാ ശാലാ എംപ്ലോയീസ് യൂണിയന്‍ നടത്തുന്ന അനിശ്ചിതകാല സമരം


എം ജി സര്‍വ്വകലാ ശാലാ എംപ്ലോയീസ് യൂണിയന്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ പതിനാറാം ദിവസം ബെന്നി ബഹനാന്‍ എംപി അഭിസംബോധന ചെയ്തു. സര്‍വ്വകലാശാലയുടെ അന്തസ്സിനുതന്നെ മങ്ങലേല്‍പ്പിക്കുന്ന  വിവേചനപരമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അധികാരികള്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ ഏകാധിപത്യ ഫാസിസ്റ്റ് ശൈലി നടപ്പിലാക്കാനുള്ള  ഇടത് ശ്രമങ്ങളെ എന്ത് വില കൊടുത്തും പ്രതിരോധിക്കേണ്ടതാണെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത് പറഞ്ഞു.  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സിജോ ജോസഫ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗം ഡോ.അജീസ് ബെന്‍ മാത്യു, അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ബെന്നി ജോണ്‍ എന്നിവര്‍ സംസാരിച്ചു.



Post a Comment

0 Comments