പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗത്തില്‍ പ്രതിഷേധിച്ച് ബിഷപ്സ് ഹൗസിലേയ്ക്ക് മുസ്ലീം സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് നടത്തി. മുസ്ലീം ഐക്യവേദിയും പിഡിപിയുമാണ് വെവ്വേറെ മാര്‍ച്ചുകള്‍ നടത്തിയത്.. ളാലം പാലം ജംഗ്ഷനില്‍ നിന്നരംഭിച്ച മുസ്ലിം ഐക്യവേദി യുടെ മാര്‍ച്ച് ബിഷപ്സ് ഹൗസിന് 50 മീറ്റര്‍ അകലെ പോലീസ് തടഞ്ഞു. ബാരിക്കേഡ് ചാടിക്കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കില്ലം പൊലിസ്തടഞ്ഞു. സുനീര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ബിഷപ് മാപ്പ് പറഞ്ഞ് പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് സമരക്കാര്‍ പറഞ്ഞു. ഷെനീര്‍, ഷിജാസ്, ടിഎ ഹലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമരക്കാര്‍ക്കിടയിലൂടെ കടന്ന് പോകാന്‍ ശ്രമിച്ച വാഹനം തടഞ്ഞത് നേരിയ തര്‍ക്കത്തിനുമിടയാക്കി. അരുണാപുരത്ത് നിന്നാരംഭിച്ച പിഡിപി യുടെ പ്രതിഷേധ മാര്‍ച്ച് ബസ് സ്റ്റാന്‍ഡിന് സമീപം പൊലിസ് തടഞ്ഞു. . പിഡിപി സംസ്ഥാന ട്രഷറര്‍ എംഎസ് നൗഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് എം എ അക്ബര്‍, ജില്ലാ സെക്രട്ടറി മുഹമ്മദ് റാഫി, ഒഎ സക്കറിയ, പിഎ മുഹമ്മദ് ബഷീര്‍, അന്‍സര്‍ കോട്ടയം, മാഹിന്‍ തേവരുപാറ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments