സേവ് ഇന്ത്യ.. സേവ് ഹയര്‍ എഡ്യൂക്കേഷന്‍ എന്ന സന്ദേശം ഉയര്‍ത്തി വിവിധ അദ്ധ്യാപക സംഘടനകള്‍ നേതൃത്വത്തില്‍ എംജി യൂണിവേഴ്‌സിറ്റി കവാടത്തില്‍ ധര്‍ണ നടത്തി. എ. ഐ. എഫ്. യു.സി.ടി.ഓ, എഫ്. യു.ടി.എ, എ.കെ.പി.സി.ടി.എ, എ.കെ.ജി.സി.റ്റിഎന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ സിപിഎം ജില്ലാ സെക്രട്ടറി എ. വി. റസല്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വില്‍ക്കരുത്, ദേശീയ വിദ്യാഭ്യാസ നയം ട്വന്റി ട്വന്റി തള്ളിക്കളയുക, ഇന്ത്യയെ രക്ഷിക്കുവാന്‍ അണിചേരുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ധര്‍ണ. എ. കെ. ജി.സി സംസ്ഥാന സെക്രട്ടറി ഡോ. സന്തോഷ്.ടി. വര്‍ഗീസ്, എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് പ്രൊഫസര്‍ ജോജി അലക്‌സ്, എഫ്. എസ്.ഇ. ടി.ഓ ജില്ലാ സെക്രട്ടറി വി. കെ.ഉദയന്‍, എം.ജി യൂണിവേഴ്‌സിറ്റി അധ്യാപക അസോസിയേഷന്‍ സെക്രട്ടറി ഡോക്ടര്‍ പി ആര്‍ ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments