മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ പാലായില്‍ സമ്മേളനം നടത്തി.രാവിലെ 9.30 മുതല്‍ 5 മണിവരെ വിവിധ സമയങ്ങളിലായി വിവിധ പോയിന്റുകളില്‍ നിന്നാണ് കുരിശുപള്ളി കവലയിലേയ്ക്ക് റാലി നടത്തിയത്. എകെസിസി, എസ്എം വൈഎം, കെസിവൈഎം സംഘനാ പ്രവര്‍ത്തകര്‍ പ്രകടനത്തിലും സമ്മേളനത്തിലും പങ്കെടുത്തു. എകെസിസിയുടെ നേതൃത്വത്തില്‍ കുരിശുപള്ളി കവലയില്‍ നടത്തിയ സമ്മേളനം നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാരേക്കര ഉദ്ഘാടനം ചെയ്തു. എസ്. എം. വൈ. എം. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്ര ആമുഖ പ്രഭാഷണം നടത്തി. എസ്എം വൈഎം രൂപത പ്രസിഡന്റ് സണ്ണി ഓടയ്ക്കല്‍, ഡയറക്ടര്‍ ഫാ തോമസ് സിറില്‍ തയ്യില്‍, മോന്‍സ് ജോസഫ് എംഎല്‍എ, ഷിജോ ഇടയാടിയില്‍, ആദര്‍ശ്, ഫാ ജോസ് വടക്കേക്കുറ്റ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments