പാലാ അരമനയുടെ മുന്‍പില്‍ ബിഷപ്പിനെ അപമാനിക്കാന്‍ ഒരു വിഭാഗം ആളുകള്‍ നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് കാവുകാട്ട്, മൈക്കിള്‍ കാവുകാട്ട്, ജോഷി വട്ടക്കുന്നേല്‍, ഔസേപ്പച്ചന്‍ മഞ്ഞക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments