യു.കെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സഹായധന വിതരണം അയര്‍ക്കുന്നം ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്നു.മാണി സി കാപ്പന്‍ എംഎല്‍എ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.അഡ്വ ഫില്‍സണ്‍ മാത്യൂസ് അദ്ധ്യക്ഷനായിരുന്നു.ജിജി നാഗമറ്റം, ഷൈലജ റെജി, ജോയി കൊറ്റം, അജിത് കുന്നപ്പള്ളി, മോനിമോള്‍ ജെയ്‌മോള്‍, രാജു നെല്ലംമ്പുഴ, ബേബി മുരിങ്ങയില്‍, ജെയിംസ് കുന്നപ്പള്ളി, ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ സോണി ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു. 2012ല്‍ പ്രവര്‍ത്തനമാരംഭിച്ച ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഇതിനോടകം 10 കോടിയിലേറെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രളയകാലത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ 88 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. 2019 ല്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍്ക്കായി 40 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് ഫൗണ്ടേഷന്‍ നല്‍കിയത്.
0 Comments