കാരിത്താസ് ആശുപത്രിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. അതിരൂപത മെത്രാപൊലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷനായിരിക്കും. ആതുര ശുശ്രൂഷ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച കാരിത്താസ് ആശുപത്രിയുടെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് ആശുപത്രി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
0 Comments