വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പാലാ മുനിസിപ്പല്‍ ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടന്നു. മുനിസിപ്പല്‍ കണ്ടിജന്റ് ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ചു ആനുകൂല്യങ്ങള്‍ അടിയന്തിരമായി അനുവദിക്കുക, ലീവ് സറണ്ടര്‍അനുവദിക്കുക, ഡി എ കുടിശ്ശിഖ ഉടന്‍ പി എഫില്‍ ലായിപ്പിക്കുക, ശംമ്പള പരിഷ്‌കരണ കുടിശിഖ അടിയന്തിരമായി കൊടുത്തുതീര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. കെ റ്റി യു സി മണ്ഡലം പ്രസിഡന്റ് ജോസ്‌കുട്ടി പൂവേലി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കണ്ടിജന്റ് യൂണിയന്‍ സി ഐ റ്റി യു ജില്ല സെക്രട്ടറി റ്റി എം രവീന്ദ്രന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എ ഐ റ്റി യു സി ജില്ല വൈസ് പ്രസിഡന്റ് ബാബു കെ ജോര്‍ജ്, സിപിഎം ഏരിയ കമ്മറ്റി അംഗം കെ കെ ഗിരീഷ്, സിബി ജോസഫ്, കെ അജി, ബെന്നി തോമസ്, കെ കെ ബോസ്, പി വി സിബി എന്നിവര്‍ പ്രസംഗിച്ചു.





0 Comments