ഇന്ധനവിലവര്‍ധന , തൊഴിലില്ലായ്മ , കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നിഷേധം എന്നീ വിഷയങ്ങളുയര്‍ത്തി ഡിവൈഎഫ്‌ഐ ഏറ്റുമാനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിലേ സത്യഗ്രഹം സംഘടിപ്പിച്ചു.ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് എം എസ് അരുണ്‍ അധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡന്റ് മഹേഷ് ചന്ദ്രന്‍, ജില്ലാ ജോ. സെക്രട്ടറി കെ കെ ശ്രീമോന്‍,ജില്ലാ കമ്മിറ്റയംഗം റിജേഷ് കെ ബാബു, ബ്ലോക്ക് സെക്രട്ടറിയേറ്റംഗങ്ങളായ എന്‍ പി രമിത് ,ആര്‍ രാഹുല്‍, വൈശാസ് ഷാജി, അരുണ്‍ ശശി, പ്രതാപന്‍, ബി ജെ ലിജീഷ്, സിജോ സെബാസ്റ്റ്യന്‍,സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ ടിവി ബിജോയ്, ടി എം സുരേഷ് എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് സെക്രടറി രതീഷ് രത്‌നാകരന്‍ സ്വാഗതവും ബ്ലോക്ക് കമ്മിറ്റിയംഗം രാഹുല്‍ രാജന്‍ നന്ദിയും പറഞ്ഞു. സമര ത്തോടനുബന്ധിച്ച് ഗൃഹസന്ദര്‍ശനവും ജില്ലയിലെപമ്പുകള്‍ക്ക് മുന്നില്‍ പ്രതിഷേധവും മേഖലാകേന്ദ്രങ്ങളില്‍ സൈക്കിള്‍ റാലിയും നടന്നു. റിലെ സത്യാഗ്രഹം 10 ന് സമാപിക്കും .
0 Comments