Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച വനിതാ ജിംനേഷ്യത്തിന്റെ പ്രവര്‍ത്തനം നിലച്ചു.


ഏറ്റുമാനൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച വനിതാ ജിംനേഷ്യത്തിന്റെ പ്രവര്‍ത്തനം നിലച്ചു. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് പ്രവര്‍ത്തനമാരംഭിച്ച ജിംനേഷ്യത്തിലെ വനിതാ ഇന്‍സ്ട്രക്ടര്‍ പിരിഞ്ഞ് പോയതോടെയാണ് ജിംനേഷ്യത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടത്. ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ പ്രയോജനമില്ലാതെ നാശത്തിലേക്ക് നീങ്ങുകയാണ്. വനിതാ ജിംനേഷ്യം തുറന്ന് പ്രവര്‍ത്തിപ്പിക്കാനും യോഗ പരിശീലനം കൂടി ആരംഭിക്കാനും നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ്ജ് പറഞ്ഞു. വിദ്യാര്‍ത്ഥിനികള്‍ക്കും വീട്ടമ്മമാര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ ജിംനേഷ്യം പ്രവര്‍ത്തിപ്പിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.




Post a Comment

0 Comments