ഏറ്റുമാനൂര്‍ താലൂക്ക് പുനസ്ഥാപിക്കണമെന്ന് ബിഡിജെഎസ് ഏറ്റുമാനൂര്‍ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഏറ്റുമനൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മേല്‍പ്പാലം നിര്‍മ്മിക്കണം. മത്സ്യമാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കണമെന്നും ബിഡിജെഎസ് ആവശ്യപ്പെട്ടു.ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കുമരകം, തിരുവാര്‍പ്പ്, അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളെ കേന്ദ്ര ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി സമഗ്ര വികസനം ഉറപ്പാക്കണമെന്നും ബിഡിജെഎസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഭാരവാഹികളായ എം.എം രഞ്ജിമോന്‍, ഷാജി കടപ്പൂര്, കെ.പി സന്തോഷ്, ഷാജി ശ്രീ ശിവം, ഷാജി നാലാങ്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments