മുത്തോലിയില്‍ അനധികൃത മദ്യ വില്പന നടത്തിയ ആളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പുലിയന്നൂര്‍ വരകുകാല കെ ജെ ബിനോയിയെയാണ് വീട്ടില്‍ വച്ച് അനധികൃ മദ്യവില്‍പ്പന നടത്തുന്നതിനിടെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. 2 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.
പാലാ എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ ആനന്ദരാജിന്റെ നേതൃത്വത്തില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ കണ്ണന്‍ സി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റ്റോബിന്‍ അല്ക്‌സ്, ഷെബിന്‍ ടി മര്‍ക്കോസ്, പ്രണവ് വിജയ,് WCEO വിനീത വി നായര്‍, സന്തോഷ് കുമാര്‍ ടി ജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.





0 Comments