ഏറ്റുമാനൂര്‍ മാവേലി പുരുഷ സ്വയം സഹായ സംഘം നടത്തിവരുന്ന മത്സ്യകൃഷിയുടെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ക്രിസ്തുരാജ് ഫൊറോന വികാരി റവ. റ്റോം കുന്നുംപുറം നിര്‍വ്വഹിച്ചു. വിഷരഹിതമായ മത്സ്യം വീടുകളില്‍ എത്തിക്കുകയും, മുറ്റത്തൊരു മത്സ്യക്കുളം എന്ന പദ്ധതി പ്രോല്‍സാഹിപ്പിക്കുകയുമാണ് സംഘത്തിന്റെ ലക്ഷ്യം. സംഘം പ്രസിഡന്റ് റോബിന്‍ കൂര്‍ക്കക്കാലായില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സജി തടത്തില്‍, പി.വി.ജോസഫ് പനച്ചേല്‍' റോയി നായത്തുപറമ്പില്‍, കെ.സി. സെബാസ്റ്റ്യന്‍ കുഴിപ്പറമ്പില്‍, സിബി തെക്കെപ്പുറം, അനീഷ് തോരണംവച്ചതില്‍ , ജോയി ചോരേട്ട് ,ബിജു ആണ്ടു കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments