കാര്‍ഷിക മേഖലയെ ലാഭകരമാക്കാന്‍ മത്സ്യകൃഷിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. മുത്തോലി പഞ്ചായത്തില്‍ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പുത്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് ജി രഞ്ജിത്ത് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് , പഞ്ചായത്ത് അംഗങ്ങളായ രാജന്‍ മുണ്ടമറ്റം, പുഷ്പ ചന്ദ്രന്‍, ഫിലോമിന ഫിലിപ്പ്, റ്റോമി കൊടുവന്താനം, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്ല്യം തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments