കോട്ടയം ടെക്റ്റയിന്‍സ് തുറക്കുക, പിരിഞ്ഞു പോയവര്‍ ഉള്‍പെടെയുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുക, സൊസൈറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡിപ്പാര്ട്‌മെന്റ് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോട്ടയം ടെക്സ്റ്റയില്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഐഎന്‍ടിയുസി കൂട്ട ധര്‍ണ്ണ നടത്തി . കോട്ടയം ഗാന്ധിസ്‌ക്വയറില്‍ നടന്ന ധര്‍ണ്ണ കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. കോട്ടയം ടെക്സ്റ്റില്‍സ് സെക്രട്ടറി ടിആര്‍ മനോജ്, സാബു പുതുപ്പറമ്പില്‍, അഡ്വ ഗോപകുമാര്‍ , സക്കറിയാസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
.





0 Comments