യുഡിഎഫ് സെക്രട്ടറിയും കേരള കോണ്‍ഗ്രസ് നേതാവുമായ ജോണി നെല്ലൂര്‍ പാലാ ബിഷപ് ഹൗസിലെത്തി ബിഷപ്പുമായി കൂടികാഴ്ച നടത്തി. പിതാവുമായി വ്യക്തിപരമായുള്ള അടുപ്പത്തിന്റെ പേരിലാണ് സന്ദര്‍ശിക്കാനെത്തിയത്. സഭയുമായി ബന്ധപെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. വിശ്വാസികളോട് പറഞ്ഞ കാര്യങ്ങളുടെ പേരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ശരിയല്ല. മതേതരത്വത്തിന് വളരെ പ്രാധാന്യം നല്കുന്നയാളാണ് പാലാ പിതാവെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. വിവാദത്തിനടയാക്കിയ കര്യങ്ങള്‍ യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.





0 Comments