Breaking...

9/recent/ticker-posts

Header Ads Widget

സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതി ഉപേക്ഷിക്കണമെന്ന് ബി ജെ പി



കെ റെയില്‍ സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതി ഉപേക്ഷിക്കണമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു. പദ്ധതി കേരളത്തിന് വലിയ സാമ്പത്തിക ബാധ്യതയായി മാറുമെന്നും 20000 ല്‍ അധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പേരൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്ന ബി ജെ പി ജില്ല പ്രസിഡന്റ്. സെമി ഹൈസ്പീഡ് റെയില്‍വേ വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ബാബുരാജ്, ബിജു കുമ്പിക്കന്‍, മഹേഷ് രാഘവന്‍, ചാക്കോച്ചന്‍, നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ്ജ്, ഫാ. മാണി കല്ലാപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments