Breaking...

9/recent/ticker-posts

Header Ads Widget

കെ എം മാണി എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കി


കേരള കോണ്‍ഗ്രസ് (എം) കടപ്ലാമറ്റം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി  +2, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ  വിദ്യാര്‍ത്ഥികള്‍ക്ക്  കെഎംമാണി എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കി. അനുമോദന സമ്മേളനം തോമസ്ചാഴികാടന്‍ എംപി  ഉദ്ഘാടനം ചെയ്തു. എംജി യൂണിവേഴ്‌സിറ്റി ബികോം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കുമാരി കാര്‍ത്തിക നായര്‍ , നാലാം റാങ്ക് നേടിയ കുമാരി അന്‍സു മരിയാ രാജേഷ്, +2 പരീക്ഷയില്‍ 1200 /1200 മാര്‍ക്ക് നേടിയ കുമാരി അപര്‍ണ്ണ  നായര്‍ എന്നിവരെ പ്രതേകം ആദരിച്ചു. മണ്ഡലം കേരള കോണ്‍ഗ്രസ് (എം) പ്രസിഡന്റ് തോമസ് പുളുക്കിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് , ജില്ലാ സെക്രട്ടറി തോമസ് റ്റി.കീപ്പുറം, ജോയി കല്ലുപുര, ജോസഫ് സൈമണ്‍ യൂജിന്‍ ജോസഫ് , സലികറ്റിയാനിയേല്‍ , എല്‍ബി അഗസ്റ്റ്യന്‍, ജോസഫ് എം. എല്‍ ,അനില്‍ പാലാംതട്ടേല്‍, രാജു ഡൈനോ ഡെന്നീസ് ജനപ്രധിനിധികളായ ബീനാ തോമസ്, ആന്‍സി സഖറിയാസ്, ബിന്‍സി സാവിയോ, ജയ്‌മോള്‍ റോബര്‍ട്ട് തുടങ്ങിയവര്‍ സംസാരിച്ചു.



Post a Comment

0 Comments