Breaking...

9/recent/ticker-posts

Header Ads Widget

മാത്തന്‍സ് പുളിമൂട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു


കിടങ്ങൂരിലെ ശ്രീ മുരുകന്‍ തിയറ്റര്‍ സൂപ്പര്‍ മാര്‍ക്കറ്റായി മാറി. ഭക്ഷ്യധാന്യങ്ങളും, പച്ചക്കറികളും, ക്രോക്കറികളും, വസത്രവുമടക്കമുള്ളവയുടെ വിപുലമായ ശേഖരവുമായാണ് മാത്തന്‍സ് പുളിമൂട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.16 വര്‍ഷമായി കിടങ്ങൂര്‍ ഹൈവേ ജംഗഷനില്‍ പ്രവര്‍ത്തിക്കുന്ന മാത്തന്‍സ് പുളിമൂട്ടില്‍ സില്‍ക്ക് ഹൗസിന്റെ സഹോദര സ്ഥാപനമാണ് പുതിയ സൂപ്പര്‍മാര്‍ക്കറ്റ്. മാത്തന്‍സ് പുളിമൂട്ടില്‍ സില്‍ക്ക ഹൗസിനോടു ചേര്‍ന്ന് ഹൈവേ ജംഗ്ഷനില്‍ നിന്നും, ശ്രീ മുരുകാ റോഡില്‍ നിന്നും സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പ്രവേശന സൗകര്യവും ഒരുക്കിയിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്ക് കിടങ്ങൂരിലെ ഉപഭോക്താക്കള്‍ക്ക് പുതിയ, ഷോപ്പിംഗ് അനുഭവം പകര്‍ന്നു നല്‍കുമെന്ന് മാനേജിംഗ് പാര്‍ട്ണര്‍മാരായ തോമസ് പുളിമൂട്ടില്‍, സിബി മാത്യു പുളിമൂട്ടില്‍, എന്‍.ജെ ജസ്റ്റിന്‍, സുമോള്‍ ജസ്റ്റിന്‍ എന്നിവര്‍ പറഞ്ഞു.



Post a Comment

0 Comments