കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര മഹാദേവ ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠക്കായുള്ള തേക്ക് മരം കൊഴുവനാല്‍ പഞ്ചായത്തിലെ തോടനാലില്‍ നിന്നും മുറിച്ചു. തോടനാല്‍ മനക്കുന്ന് പി വി മധുവിന്റെ പുരയിടത്തിലെ തേക്കാണ് മുറിച്ചത്. വൃക്ഷ പൂജയ്ക്ക് ശേഷമാണ് മരം മുറിക്കല്‍ ചടങ്ങ് ആരംഭിച്ചത്. ചെങ്ങറ സുരേന്ദ്രന്‍ എക്‌സ് എംപി, ക്ഷേത്രഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്ന് മണിക്ക് ശേഷം കൊടിമര ഘോഷയാത്ര തോടനാലില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പുറപ്പെട്ടു. മാണി സി കാപ്പന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടക്കല്‍ എന്നിവരടക്കം നിരവധിയാളുകള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.
0 Comments