കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലയിലെ 14 പി.എച്ച്.സികള്‍ക്ക് പള്‍സ് ഓക്‌സി മീറ്ററുകള്‍ നല്‍കി.തെള്ളകം ചൈതന്യയില്‍ നടന്ന യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.കോട്ടയം അതിരൂപതാ മെത്രാപോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷനായിരുന്നു.മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, ഫാ. സുനില്‍ പെരുമാനൂര്‍, ഫാ മാത്യൂസ് വലിയ പുത്തന്‍പുരയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments