കോട്ടയത്ത് ട്രെയിനില്‍ കഞ്ചാവ് കടത്തിയ മൂന്ന് പേര്‍ പോലീസ് പിടിയിലായി. എട്ടര കിലോയോളം കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. തിരുവാര്‍പ്പ് സ്വദേശി ജെറിന്‍, മല്ലപ്പള്ളി സ്വദേശി അഭിഷേക്, കാരാപ്പുഴ സ്വദേശി ബാദുഷ ഷാഹുല്‍ എന്നിവരാണ് പിടിയിലായത്. ട്രെയിനുകളില്‍ വന്‍തോതില്‍ കഞ്ചാവ് ജില്ലയിലേക്ക് എത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പോലീസും നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ചെന്നൈ മെയിലില്‍ എത്തിയ 3 പേരെ സംശയാസ്പദമായ സാഹചര്യത്തില്‍ സ്റ്റേഷന്‍ പരിസരത്ത് കണ്ടതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. 4 പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ത്രയില്‍ നിന്നുമാണ് കഞ്ചാവ് എത്തിച്ചത്. ഈസ്റ്റ് എസ് എച്ച് ഒ റിജോ പി ജോസഫും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.





0 Comments