ഇടപ്പാടി മീനാറ തോടിന്റെ കരയില്‍ ചാരായം വാറ്റിക്കൊണ്ടിരുന്ന ആളെ പോലീസ് പിടികൂടി. ഇടപ്പാടി പുളിമൂട്ടില്‍ ജോര്‍ജ് ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ഇടപ്പാടി പള്ളിത്താഴെ തോമസുകുട്ടി , ചെത്തിമറ്റം കണ്ടത്തില്‍ ജോബിന്‍ എന്നിവര്‍ ഓടി രക്ഷപ്പെട്ടു. 35 ലിറ്റര്‍ കോടയും ഗ്യാസ് സ്റ്റൗ, പാത്രങ്ങള്‍, പശ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ 1 മാസക്കാലമായി ഇവിടെ ചാരായം വാറ്റ് നടന്നിരുന്നതായി പറയപ്പെടുന്നു. തോട്ടിലെ വെള്ളത്തിലൂടെ 200 മീറ്ററോളം സഞ്ചരിച്ചാണ് പ്രതിയെ പിടികൂടിയത്. എസ്എച്ച് ഒ കെ.പി.ടോംസണ്‍, എസ് ഐ ഷാജി സെബാസ്റ്റ്യന്‍, പൊലീസുകാരായ ബിജു കെ തോമസ്, ഷെറിന്‍ മാത്യു സ്റ്റീഫന്‍, റെനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.





0 Comments