കോട്ടയം സഹകരണ അര്‍ബന്‍ ബാങ്ക് കുടുംബശ്രീയ്ക്ക് നല്കുന്ന വായ്പയുടെ രണ്ടാംഘട്ട വിതരണം നടന്നു. ധനശ്രീ പദ്ധതി പ്രകാരമുള്ള വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പികെ ജയശ്രീ നിര്‍വഹിച്ചു. ബാങ്ക് ചെയര്‍മാന്‍ ടി.ആര്‍ രഘുനാഥന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.ഐ കുഞ്ഞച്ചന്‍, ബാങ്ക് ഡയറക്ടര്‍മാരായ സി.എന്‍ സത്യനേശന്‍, ശശികുമാര്‍ ,അബ്ദുള്‍ നാസര്‍, പ്രീതി സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments