Breaking...

9/recent/ticker-posts

Header Ads Widget

കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ക്കുള്ള കാര്‍ഷികോപകരണ വിതരണം



കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ക്കുള്ള കാര്‍ഷികോപകരണ വിതരണം നടന്നു. പ്രളയ ബാധിത ജെ എന്‍ ജി കള്‍ക്കുള്ള കുടുംബശ്രീ ജില്ലാമിഷന്‍ സഹായ പദ്ധതിയുടെ ഭാഗമായാണ് 26 ഗ്രൂപ്പുകള്‍ക്ക് കാര്‍ഷികോപകരണങ്ങള്‍ നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു കാര്‍ഷികോപരണങ്ങളുടെ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ സന്തോഷ് അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ഹേമ രാജു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ദീപ സുരേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പഞ്ചായത്തംഗങ്ങളായ മിനി ജെറോം, സുനിത അശോകന്‍, റ്റീന മാളിയേക്കല്‍, വിജയന്‍, പി ജി സുരേഷ്, സനല്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ റ്റീന, അനീഷ് കുമാര്‍ റ്റി തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments