45-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബിയുടെ ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍ ആണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. സിദ്ധാര്‍ത്ഥ ശിവയാണ് മികച്ച സംവിധായകന്‍. പൃഥ്വിരാജ്, ബിജുമേനോന്‍ എന്നിവരെ നല്ല നടന്മാരായും, സുരഭി ലക്ഷ്മി, സംയുക്ത മേനോന്‍ എന്നിവരെ നല്ല നടിമാരായും തെരഞ്ഞെടുത്തു. മികച്ച സഹനടിയായി മമിത ബൈജു തെരഞ്ഞെടുക്കപ്പെട്ടു. ഖോഖോ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരം മമിതയ്ക്ക് ലഭിച്ചത്. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്്ത ഖോഖോ എന്ന ചിത്രത്തില്‍ കായികതാരത്തിന്റെ വേഷം അവതരിപ്പിച്ചാണ് മമിതാ ബൈജു മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരം കരസ്ഥമാക്കിയത്. മമിത ബൈജുവിന് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചത് കിടങ്ങൂരിനും അഭിമാനമായി. കിടങ്ങൂര്‍ മാന്താടി ജംഗഷനില്‍ പ്രവര്‍ത്തിക്കുന്ന മെരിറ്റസ് ഹോസ്പിറ്റല്‍ ഉടമ മഞ്ജിമയിൽ ഡോ. കെ ബൈജുവിന്റെ മകളാണ് മമിത ബൈജു.





0 Comments