മാഞ്ഞൂര്‍ പഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ തുടങ്ങനാട് പാടശേഖരത്ത് നെല്‍കൃഷി ഇറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 12 ഏക്കര്‍ പാടശേഖരത്ത് വെള്ളാമറ്റം പാടശേഖര സമിതിയുടെ സഹകരണത്തോടെയാണ് കൃഷി ഇറക്കുന്നത്. തരിശ് പാടശേഖരത്ത് കപ്പ കൃഷി നടത്തുന്നതിനായി ഉയര്‍ത്തിയിരുന്ന കൂനകള്‍ ഇടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. തരിശ് പാടശേഖരങ്ങളില്‍ കൃഷി ഇറക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരമാണ് നെല്കൃഷി ഇറക്കാന്‍ നടപടി തുടങ്ങിയത്.





0 Comments