എംജി സര്‍വ്വകലാശാല അധികൃതരുടെ ജനാധിപത്യ വിരുദ്ധ നയങ്ങള്‍ക്കെതിരെ യൂണിവേഴ്‌സിറ്റി എംപ്ലോയിസ് യൂണിയന്‍ നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നു. പതിമൂന്നാം ദിവസം നടന്ന സമരം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ പ്രേരിതമായ ട്രാന്‍സ്ഫറുകള്‍ അവസാനിപ്പിക്കുക, നിലവിലുള്ള ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുക, മൂല്യനിര്‍ണയം കഴിഞ്ഞ ഉത്തരക്കടലാസുകള്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കോവിഡ മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ സമരത്തില്‍ ഹരിഗോവിന്ദ്, ഷാജി തോമസ്, സെബാസ്റ്റ്യന്‍ പി ജോസഫ്, തുഷാര പി ആര്‍, ദീപ.കെഎന്നിവര്‍ പങ്കെടുത്തു. യൂണിയന്‍ ഭാരവാഹികളായ വി എസ് ഗോപാലകൃഷ്ണന്‍, മഹേഷ് എന്‍, പ്രമോദ്, ജോസ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി





0 Comments