കാറ്റാടിതുമ്പി എന്ന സംഗീത ശില്‍പ്പത്തിന്റെ പ്രകാശനം പി കെ വി ലൈബ്രറി ഹാളില്‍ നടന്നു. ലൈബ്രറി സെക്രട്ടറിയും പാലിയേറ്റീവ് നേഴ്‌സുമായ വി എസ് ഷീലാറാണി രചിച്ച കവിതകളാണ് ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2018 ലെ പ്രളയ കാലത്ത് കാവാലിപ്പുഴ കടവില്‍ മനോഹരമായ മണല്‍തിട്ട് രൂപം കൊണ്ടപ്പോള്‍ പ്രകൃതിയുടെ വരദാനത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഷീലറാണി രചിച്ച കവിതകള്‍ പ്രശസ്ഥ സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥാണ് സംഗീത ശില്‍പ്പമായി രൂപപ്പെടുത്തിയത്. പി കെ വി ലൈബ്രറി ഹാളില്‍ നടന്ന യോഗത്തില്‍ പ്രഫ. മെല്‍ബി ജേക്കബ് അധ്യക്ഷയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യൂ, ആലപ്പി രംഗനാഥിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
0 Comments