മാനവ സംസ്‌കൃതി കോട്ടയം ജില്ലാ കമ്മറ്റി, ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷിന് സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനത്തില്‍ മാനവ സംസ്‌കൃതി ജില്ലാ ചെയര്‍മാന്‍ റ്റി.എസ് സലിം അധ്യക്ഷനായിരുന്നു. സംസ്ഥാന സമിതി അംഗം അഡ്വ. ഗോപകുമാര്‍ ജില്ലാ സെക്രട്ടറി എം. ശ്രീകുമാര്‍, ജോബിന്‍ ചാമാക്കാല തുടങ്ങിയവര്‍ പ്രസംഗിച്ചു. കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുമെന്ന് നാട്ടകം സുരേഷ് പറഞ്ഞു. ചടങ്ങില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
0 Comments