നീണ്ടൂര്‍ മുടക്കാലി പാടശേഖരം വീണ്ടും കൃഷിക്കായി ഒരുങ്ങുന്നു. വര്‍ഷകാലത്തെ വെള്ളക്കെട്ട് ഒഴിവാക്കി പാടം ഒരുക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. കല്ലറ നീണ്ടൂര്‍ റോഡരികിലെ പ്രകൃതി രമണീയമായ പ്രദേശത്തെ നെല്‍കൃഷി സഞ്ചാരികളെയും ആകര്‍ഷിക്കുന്നുണ്ട്. പാടശേഖരത്തോട് ചേര്‍ന്നുള്ള പുഞ്ചവയല്‍ക്കാറ്റ് വിനോദ സഞ്ചാരികളെ വരവേല്‍ക്കുന്നതിനായി ഒരുങ്ങുകയാണ്. നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ ടൂറിസം പദ്ധതി നടപ്പാക്കുന്നത്.





0 Comments