പാലാ നിയോജക മണ്ഡലത്തില്‍ ഒരു വീട്ടില്‍ ഒരു പ്ലാവ് പദ്ധതി നടപ്പാക്കുന്നു. ഗ്രീന്‍ വേള്‍ഡ് ക്ലീന്‍ വേള്‍ഡ് ഫൗണ്ടേഷന്‍ വേള്‍ഡ് മലയാളി കൗണ്‍സിലും കെ എം മാണി ഫൗണ്ടേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കെ എം മാണി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോസ് കെ മാണി പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിക്കും. ജോസ് കെ മാണി യുടെ വസതിയില്‍ ശനിയാഴ്ച രാവിലെ 10.30 ന് പ്ലാവിന്‍ തൈ നട്ടുപിടിപ്പിച്ചുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നടക്കുന്നത്. ഗ്രീന്‍ വേള്‍ഡ് ക്ലീന്‍ വേള്‍ഡ് ഫൗണ്ടേഷന്‍ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി 25 ലക്ഷത്തോളം പ്ലാവിന്‍ തൈകള്‍ നട്ടുപിടിപ്പിച്ചതായി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ഫിലിപ്പ് കുഴികുളം, വി ജെ ജോര്‍ജ്ജ് കുളങ്ങര, സന്തോഷ് മണര്‍കാട്, ബൈജു കൊല്ലംപറമ്പില്‍, ജോസുകുട്ടി പൂവേലില്‍, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments