പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താൻ സുപ്രീംകോടതി അനുമതി നൽകി. കോവിഡ് കാലത്ത് പരീക്ഷ നടത്തുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി തള്ളി. സർക്കാരിന്റെ വിശദീകരണം തൃപ്തികരമാണെന്ന് വിലയിരുത്തിയാണ് കോടതി ഹർജികൾ തള്ളിയത്. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണത്തില്‍ കോടതി തൃപ്തി രേഖപ്പെടുത്തി. ഓഫ്ലൈനായി പരീക്ഷകള്‍ നടക്കും. വിധി ലഭിച്ച് കഴിഞ്ഞാല്‍ പുതുക്കിയ ടൈംടേബിള്‍ വഴി പരീക്ഷ നടത്തും. പരീക്ഷയ്ക്കായി തയാറെടുപ്പ് നടത്തിയിരുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.




0 Comments