Breaking...

9/recent/ticker-posts

Header Ads Widget

പോസ്റ്റോഫീസ് കുത്തിത്തുറക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു


പോസ്റ്റോഫീസ് കുത്തിത്തുറക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു. ശനിയാഴ്ച രാത്രി 8 മണിയോടെ  പാലാ മുണ്ടാങ്കല്‍  പോസ്റ്റ് ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടക്കാന്‍ ശ്രമിച്ച ഇടുക്കി മുരിക്കാശ്ശേരി മുകളേല്‍ വീട്ടില്‍ ഷിന്റോ ആന്റണിയെയാണ് അറസ്റ്റ് ചെയ്തത്.  പോസ്റ്റ് ഓഫീസില്‍ നിന്നും അസാധാരണമായ ശബ്ദം കേട്ട് നാട്ടുകാര്‍ മുണ്ടാങ്കല്‍ പള്ളിയില്‍ വിളിച്ച് അറിയിക്കുകയും പള്ളിയധികാരികള്‍  ഉടന്‍തന്നെ പാലാ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് എത്തിയപ്പോഴേക്കും നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. കൂടുതല്‍ മോഷണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.



Post a Comment

0 Comments