കിടങ്ങൂര്‍ പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന കുടിവെള്ള പദ്ധതികള്‍ക്ക് പമ്പ് സെറ്റുകള്‍ നല്‍കി. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കുടിവെള്ള പദ്ധതികള്‍ക്കുള്ള പമ്പ് സെറ്റുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യൂ നിര്‍വ്വഹിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ഹേമ രാജു അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ തോമസ് മാളിയേക്കല്‍, ദീപലത, സനല്‍കുമാര്‍, റ്റീന മാളിയേക്കല്‍, സിബി സിബി, കുഞ്ഞുമോള്‍ റ്റോമി, ഇ എം ബിനു, മിനി ജെറോം, രശ്മി രാജേഷ്, കുടിവെള്ള സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments