കുറിച്ചിത്താനത്ത് റയില്‍ വയര്‍ ഇന്റര്‍നെറ്റ് ഹംഗാമ. ഇന്ത്യന്‍ റയില്‍വേയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് സേവന ദാതാക്കളായ റയില്‍വയറും കുറിച്ചിത്താനം ദൃശ്യ കമ്യൂണിക്കേഷനും ചേര്‍ന്നാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ മേള സംഘടിപ്പിച്ചത്. ഓണ്‍ലൈന്‍ ക്ലാസുകളും വര്‍ക്ക് അറ്റ് ഹോമും വ്യാപകമാകുന്ന കാലഘട്ടത്തില്‍ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും വിവിധ പ്ലാനുകള്‍ പരിചയപ്പെടുത്തുന്നതിനുമായാണ് കുറിച്ചിത്താനത്ത് മേള നടന്നത് . കുറിച്ചിത്താനം ശ്രീധരി ജംഗ്ഷനിലെ ബൂത്തിലെത്തി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ അടക്കമുള്ള ഓഫറുകളുമായാണ് റയില്‍വയര്‍ ഇന്റര്‍നെറ്റ് ഹംഗാമ സംഘടിപ്പിച്ചിരുന്നത്. സ്റ്റാര്‍വിഷന്‍ കേബിള്‍ ടിവി ശൃംഖലയിലൂടെ മികച്ച സേവനം നല്‍കുന്ന കുറിച്ചിത്താനം ദൃശ്യ കമ്യൂണിക്കേഷന്‍സ് ഈ മേഖലയില്‍ റയില്‍ വയറിന്റെ ഏക ഫ്രാഞ്ചൈസിയാണ്. ശ്രീധരി ജംഗ്ഷനില്‍ റയില്‍വെയും ദൃശ്യ കമ്യൂണിക്കേഷന്‍സും ചേര്‍ന്ന് ഒരുക്കിയ ബൂത്തില്‍ സേവന വ്യവസ്ഥകളെക്കുറിച്ച് അറിയാനും കണക്ഷന്‍ ബുക്കു ചെയ്യാനും നിരവധിയാളുകളെത്തി.





0 Comments