രത്‌നഗിരി സെന്റ്‌തോമസ് പള്ളിയുടെ മ്ലാന്തമല കുരിശുപള്ളിയുടെ ശിലാസ്ഥാപനം നടന്നു.ദുഖവെള്ളിയാഴ്ചകളില്‍ പീഢാനുഭവ ശുശ്രൂഷകളുടെ ഭാഗമായി കുരിശുമല കയറ്റം നടക്കുന്ന മ്ലാന്തമലയില്‍ വി.അപ്രേമിന്റെ നാമധേയത്തിലാണ് കുരിശുപള്ളി സ്ഥാപിക്കുന്നത്.ശിലാസ്ഥാപന കര്‍മ്മം രത്‌നഗിരി പള്ളി വികാരി ഫാ ജോസ് അഞ്ചേരില്‍ നിര്‍വ്വഹിച്ചു.ഫാ ജോര്‍ജ്ജ് ഒഴുകയില്‍ സഹകാര്‍മ്മികനായിരുന്നു. മലപ്പുറം പള്ളി വികാരി ഫാ തോമസ് ചില്ലക്കല്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, നഗരസഭാംഗങ്ങളായ വിഎസ് വിശ്വനാഥ്, ബീനാ ഷാജി, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments