മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പാമ്പാടി വെള്ളൂര്‍ ഗവ വിഎച്ച്എസ്‌സി പ്രിന്‍സിപ്പല്‍ രതീഷ് ജെ ബാബുവിന് ശിഷ്യഗണങ്ങളുടെ ആദരം. മറിയപ്പള്ളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പലായിരുന്ന രതീഷ് ബാബുവിനെ 2013-2015 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തി ആദരിച്ചു. വിദ്യാര്‍ത്ഥികള്‍ ഫലകവും, പൊന്നാടയും നല്‍കിയാണ് ആദരവ് പ്രകടിപ്പിച്ചത്. അദ്ധ്യാപകനെ ആദരിക്കുന്നതിനായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. തുല്യമായ തുക അദ്ധ്യാപകനും ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിച്ചു.
0 Comments