Breaking...

9/recent/ticker-posts

Header Ads Widget

കുഴികള്‍ അടയ്ക്കാന്‍ നടപടികള്‍ ആരംഭിച്ചു



പാലാ നഗരത്തിലെ റോഡുകളില്‍ അപകട ഭീഷണി ഉയര്‍ത്തിയിരുന്ന കുഴികള്‍ അടയ്ക്കാന്‍ നടപടികള്‍ ആരംഭിച്ചു. മഹാറാണി ജംഗ്ഷനിലും സ്റ്റേഡിയം ജംഗ്ഷനിലും ബസ് സ്റ്റാന്‍ഡിന് സമീപവും റോഡിലെ കുഴികള്‍ ഒരുക്കുന്ന യാത്രാ ദുരിതത്തെക്കുറിച്ച് സ്റ്റാര്‍വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റോഡിന്റെ ദുരിത സ്ഥിതിയെക്കുറിച്ചുള്ള വാര്‍ത്തകളെ തുടര്‍ന്ന് അധികൃതര്‍ നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. പാലാ നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര റോഡിലെ കുഴികള്‍ അടയ്ക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മുതല്‍ കുഴികള്‍ അടയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.




Post a Comment

0 Comments