യുഡിഎഫിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഒാഫീസുകള്‍ക്ക് മുന്നില്‍ നടത്തിയ സമരങ്ങള്‍ക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്ന പേരില്‍ കേസെടുക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ നടന്ന പൊതു ചടങ്ങുകളും, പ്രതിഷേധങ്ങളും കണ്ടില്ലെന്ന് നടിച്ച പോലീസ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ മാത്രം കേസെടുക്കുന്നത് അവസാനിപ്പിക്കണമെന്നും സജി മഞ്ഞക്കടമ്പന്‍ ആവശ്യപ്പെട്ടു. രണ്ട് തരം നീതിയും നിയമവും നടപ്പിലാക്കുന്ന പോലീസിന്റെ രാഷ്ട്രീയ പ്രേരിത നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും മഞ്ഞക്കടമ്പന്‍ പറഞ്ഞു.





0 Comments