പാലാ ബിഷപ്പ് വിശുദ്ധ കുര്‍ബാന മദ്ധ്യേ പ്രസംഗത്തില്‍ സമുതായ അംഗങ്ങള്‍ക്കിടയില്‍ പ്രകടിപ്പിച്ച ആശങ്കയെ പ്രാസ്ഥവനയായി വളച്ചൊടിച്ച് അദ്ദേഹത്തെ കായികമായി നേരിടുവാനുള്ള നീക്കം അപലപനിയാണെന്ന് കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. കത്തോലിക്കാ ബിഷപ്പോ, മുസ്ലിം പുരോഹിതനോ , എന്‍.എസ്.എസ്സോ, എസ് എന്‍ ഡി പി യോ ഇത്തരത്തിലുള്ള ഒരു ആശങ്ക അറിയിച്ചാല്‍ വിഷയം സംബന്ധിച്ച് അന്വോഷ്ണം നടത്തി പ്രശ്‌നം പരിഹരിച്ച് മതസൗഹാര്‍ദ്ദം നിലനിര്‍ത്തി മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എതെങ്കിലും ഒരു മതവിഭാഗം മാത്രമാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് പിന്നില്‍ എന്ന അഭിപ്രായം ഇല്ലയെന്നും, എല്ലാ മതവിഭാഗങ്ങളിലും ചെറിയ ഒരു വിഭാഗം ഇത്തരം പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട് എന്നത് വാസ്ഥവമാണെന്നും സജി കുറ്റപ്പെടുത്തി.
0 Comments