പൂഞ്ഞാര്‍ ശ്രീനാരായണ പരമഹംസ കോളേജും വസ്തുക്കളും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അഡ്വ. കെഎം സന്തോഷ്‌കുമാര്‍ പറഞ്ഞു. ട്രസ്റ്റ് അംഗങ്ങള് മെംബര്‍ഷിപ്പ് ആയി നല്കിയ പണം ഉപയോഗിച്ചാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. കോളേജ് നിര്‍മാണത്തിന് യാതൊരു സംഭാവനകളും നല്കാത്തവരും യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനുമാണ് ആരോപണത്തിന് പിന്നിലെന്ന് സന്തോഷ്‌കുമാര്‍ പറഞ്ഞു.
ആലുംതറയിലെ 5 ഏക്കറിലും വളതൂക്ക് കോളേജിരിക്കുന്ന 5 ഏക്കറിലും മീനച്ചില്‍ യൂണിയന് യാതൊരു അവകാശവുമില്ല. ആരോപണം ഉന്നയിക്കുന്നവര്‍ ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തെയാണ് തകര്‍ക്കാന്‍ നോക്കുന്നത്. ബൈലോ ഭേദഗതി പ്രകാരം ട്രസ്റ്റ് സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍പ് അഫിലിയേഷനുമായി ബന്ധപ്പെട്ട കേസില്‍ എസ്എന്‍ഡിപി യോഗത്തിന് എസ്എന്‍പി ട്രസ്റ്റുമായി ബന്ധമില്ലെന്നും സ്വതന്ത്ര ട്രസ്റ്റാണെന്നും കോടതിയില്‍ പറഞ്ഞവര്‍ ഇപ്പോള്‍ വിരുദ്ധമായാണ് പറയുന്നത്. പ്രതിസന്ധികളെ മറികടന്ന് ഉടന്‍തന്നെ പുതിയ കോഴ്‌സുകളും സ്ഥാപനങ്ങളും ആരംഭിക്കുമെന്നും ഭാരവാഹികളായ പിഎസ് ശാര്‍ങ്ധരന്‍, മോഹന്‍ദാസ് തോപ്പില്‍, ടികെ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പറഞ്ഞു.
0 Comments