കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ് വിതരണം നടന്നു. 3,70,220 രൂപ ചെലവിട്ടാണ് 10 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് നല്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമ രാജു അധ്യക്ഷയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ തോമസ് മാളിയേക്കല്‍, ദീപലത, സനല്‍കുമാര്‍, ടീന മാളിയേക്കന്‍, സിബി സിബി, ലൈസമ്മ ജോര്‍ജ്ജ്, സുരേഷ് പിജി തുടങ്ങിയവര്‍ സംബന്ധിച്ചു.





0 Comments