പാലാ ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കാഞ്ഞിരമറ്റം മാര്‍സ്ലീവാ ഇടവക. സമകാലീന സമൂഹവും, സഭയും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച്, ജാഗ്രത പുലര്‍ത്തണമെന്ന് ഉദ്‌ബോധിപ്പിച്ച ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വിമര്‍ശിക്കുന്നതും, അധിക്ഷേപിക്കുന്നതും അവസാനിപ്പിക്കണമെന്ന് പള്ളിയങ്കണത്തില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. വികാരി ഫാ എബ്രാഹം ഏരിമറ്റം യോഗം ഉദ്ഘാടനം ചെയ്തു. ഫാ മാത്യു വെണ്ണായിപ്പള്ളി അദ്ധ്യക്ഷനായിരുന്നു. ഡാന്റീസ് കൂനാനിക്കല്‍ ഐക്യദാര്‍ഢ്യ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. പ്രിന്‍സ് മണിയങ്ങാട്ട്, സജി നാഗമറ്റം, ജെഫിന്‍ പാറേക്കുളം, അലന്‍ തോലാനിക്കല്‍, ആന്‍സണ്‍ സിനോയി എന്നിവര്‍ നേതൃത്വം നല്‍കി.





0 Comments