കോട്ടയം മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നുള്ള ബസ് സ്റ്റേഷന്റെയും ഷോപ്പിംഗ് കോംപ്ലക്‌സ് ഭാഗവും സമീപ റോഡുകളും മന്ത്രി സന്ദര്‍ശിച്ചു. പ്രദേശം മാലിന്യ മുക്തമാക്കണമെന്നും റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഫാദര്‍ മൈക്കിള്‍ നെടുന്തുരുത്തി നല്‍കിയ പരാതിയെ തുടര്‍ന്ന് ആണ് മന്ത്രി വി എന്‍ വാസവന്‍ സ്ഥലം സന്ദര്‍ശിച്ചത്. മെഡിക്കല്‍ കോളജില്‍ നിന്ന് എത്തുന്ന നൂറുകണക്കിന് രോഗികള്‍ നടന്നുപോകുന്ന പ്രദേശം വേറെ വൃത്തിഹീനവും സഞ്ചാരയോഗ്യമല്ലാത്ത നിലയിലും ആണെന്ന് ബന്ധപ്പെട്ടവര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കോട്ടയം മുനിസിപ്പാലിറ്റിയുടെയും ആര്‍പ്പൂക്കര പഞ്ചായത്തിന്റെയും അതിര്‍ത്തിയായ ഇവിടം മനോഹരമാക്കുവാനും വൃത്തിയാക്കുവാനും സംഞ്ചാരയോഗ്യമാക്കുവാനും ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുവാന്‍ മന്ത്രി നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതായി കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാദര്‍ മൈക്കിള്‍ വെട്ടിക്കാട്ട് പറഞ്ഞു





0 Comments