സ്പീഡ് ബ്രേക്കര്‍ അപകടക്കെണിയായി. എം സി റോഡില്‍ വെമ്പള്ളിയിലെ സ്പീഡ് ബ്രേക്കറില്‍ കയറി നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു. കുറവിലങ്ങാട് കോഴാ കടമ്പന്‍ ചിറയില്‍ റോസ് ബെന്‍ എന്ന 26 കാരനാണ് മരണമടഞ്ഞത്. വ്യാഴാഴ്ച പുലര്‍ച്ചെ 1 മണിയോടെയായിരുന്നു അപകടം. പ്രദേശം സ്ഥിരം അപകടമേഖല ആവുകയാണെന്നും സ്പീഡ് ബ്രേക്കര്‍ മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇവിടെ ഉണ്ടായ അപകടങ്ങളില്‍ പെട്ട് 5 പേര്‍ മരണമടയുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സ്പീഡ് ബ്രേക്കര്‍ പൊളിച്ചുനീക്കാന്‍ ഉത്തരവായെങ്കിലും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. അധികാരികളുടെ ഭാഗത്തുനിന്ന് സമയബന്ധിതമായി നടപടി ഉണ്ടാകണമെന്ന് ആവശ്യമുയരുന്നു.





0 Comments